എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയിലേക്ക് ഓക്ടോബറില്‍ എത്തും

ന്ത്യന്‍ വിപണിയിലേക്ക് കടൽ കടന്നുള്ള അതിഥികൾ എത്തികൊണ്ടിരിക്കുകയാണ്.

പുതിയതായി എത്തുന്നത് ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിള്‍സാണ്.

ഈ പേര് അത്രയധികം പ്രചാരം നേടിയിട്ടില്ല എന്നാല്‍ എത്ര ചെറുതാണെങ്കിലും ഇറ്റാലിയന്‍ പാരമ്പര്യത്തോട് വിപണികള്‍ക്ക് എന്നും പ്രത്യേക മതിപ്പാണ്.

ചൈനയില്‍ നിന്നുള്ള ഷിനറെ ഗ്രൂപ്പ് എംഡബ്ല്യുഎമിനെ ഏറ്റെടുക്കാനുള്ള കാരണവും ഇതാണ്.

x05-1504586715-swm-motorcycles-india-launch--5.jpg.pagespeed.ic.2JbRgRTqiJ

300 സിസി-650 സിസി ശ്രേണികളില്‍ സ്ട്രീറ്റ്, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ച് എസ്ഡബ്ല്യുഎം, രാജ്യാന്തര വിപണികളില്‍ സ്ഥാനം പിടിച്ചിരുന്നു.

2017 ഓക്ടോബറില്‍ എസ്ഡബ്ല്യുഎം ഇന്ത്യൻ വിപണിയിൽ എത്തുന്നത് ഒരുപാട് പ്രതീക്ഷികളുമായിയാണ്.

കൈനറ്റിക്കിന്റെ മോട്ടോറോയാലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഡിവിഷന്റെ ഭാഗമായാകും എസ്ഡബ്ല്യുഎം ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

എംവി അഗസ്തയും കൈനറ്റിക് മോട്ടോര്‍റോയാലെ പ്രീമിയം ഡിവിഷന്റെ കീഴിലാണ്. യഥാര്‍ത്ഥത്തില്‍ എംവി അഗസ്തയുടെ പ്രധാന എതിരാളിയാണ് എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിള്‍സ്.

ഇന്ത്യന്‍ വരവില്‍ ഡേര്‍ട്ട് ബൈക്കുകളാണ് എസ്ഡബ്ല്യുഎമിന്റെ ലക്ഷ്യം. എംവി അഗസ്തയുടെ കണ്ണെത്തുന്നത് സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലേക്കും

x05-1504586693-swm-motorcycles-india-launch--3.jpg.pagespeed.ic.eLqH8JMBty

നിലവില്‍ എന്‍ഡ്യൂറോ, സൂപ്പര്‍മോട്ടോ, സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ എന്നിവയാണ് എംഡബ്ല്യുഎമിന്റെ മോട്ടോര്‍സൈക്കിള്‍ നിര. 125 സിസി മുതല്‍ 650 സിസി എഞ്ചിന്‍ ശേഷിയിലാണ് എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിളുകള്‍ ഒരുങ്ങുന്നതും.

ഹസ്ഖ്‌വര്‍ണയുടെ ലൈസന്‍സിന് കീഴിലായിരുന്നു എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിളുകള്‍ ഒരുങ്ങിയിരുന്നതിനാൽ ഹസ്ഖ്‌വര്‍ണയുടെ സാങ്കേതികതയാണ് എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്നും ഉള്ളത്.

ഹസ്ഖ്‌വര്‍ണയെ ബിഎംഡബ്ല്യുവില്‍ നിന്നും കെടിഎം ഏറ്റെടുക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ സൂപ്പര്‍ഡ്യൂവല്‍ ടി, സൂപ്പര്‍ഡ്യൂവല്‍ എക്‌സ് അഡ്വഞ്ചര്‍ ടൂററുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് മോട്ടോറോയാലെ

ഹസ്ഖ് വര്‍ണ TE630 ഡ്യൂവല്‍ സ്‌പോര്‍ട് ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള 600 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളാണ് ഇരു അഡ്വഞ്ചര്‍ ടൂററുകളിലും ഒരുങ്ങുന്നത്.

56.2 bhp കരുത്തേകുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നതും.x05-1504586704-swm-motorcycles-india-launch--4.jpg.pagespeed.ic.ntCthVD2U9

സ്റ്റാന്‍ഡേര്‍ഡ് എബിഎസ്, അഡ്ജസ്റ്റബിള്‍ ഫാസ്റ്റ് ഏസ് ഫ്രണ്ട് ഫോര്‍ക്കുകള്‍, സാഷ് റിയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ഫ്രണ്ട്-റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, സ്‌പോക്ക് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ഡ്യൂവല്‍ സീരീസിന്റെ ഫീച്ചറുകള്‍.

അഡ്വഞ്ചര്‍ ടൂററുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, 6 ലക്ഷം രൂപയ്ക്ക് മേലെയായാകും മോട്ടോര്‍സൈക്കിളുകളുടെ പ്രൈസ് ടാഗ് ഒരുങ്ങുക.

Top