‘ദ സ്‍മൈല്‍ മാന്‍’ : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടന്‍ ശരത് കുമാറിന്റെ 150-ാം ചിത്രമാണ് ദി സ്‌മൈല്‍ മാന്‍. ശ്യാമും പ്രവീണും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങളുള്ള ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിൽ ശരത് കുമാർ എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

ഒരു സീരിയല്‍ കില്ലറിനെ പിടിക്കാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ ഛായാഗ്രാഹണം ശ്രീ ശരവണനാണ് നിര്‍വഹിക്കുന്നത്. സാന്‍ ലോകേഷാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സിജ റോസ്, ഇനിയ, ജോര്‍ജ്ജ് മരിയന്‍, സുരേഷ് മേനോന്‍, കുമാര്‍ നടരാജന്‍, ആഴി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പാലക്കാടും കോയമ്പത്തൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്നു. സലില്‍ ദാസിന്റെ മാഗ്നം മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top