ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ് ലണ്ടനിൽ ; 15 മൈക്രോമീറ്റര്‍ വലുപ്പം

ലണ്ടൻ : ക്രിസ്മസ് ആഘോഷങ്ങളുടെ ആശംസകൾ അറിയിക്കാൻ നമ്മൾ എല്ലാവരും ക്രിസ്മസ് കാർഡുകൾ വാങ്ങിക്കാറുണ്ട്.

എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡിന്റെ കാര്യം ആർക്കും അറിയില്ല. 15 മൈക്രോമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ ചെറിയ കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത് ലണ്ടനിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ്.

15 മൈക്രോമീറ്ററാണ് ഇതിന്റ ആകെ വലുപ്പം. കാര്‍ഡിലെ ക്രിസ്മസ് സന്ദേശം വായിക്കണമെങ്കില്‍ മൈക്രോസ്കോപ്പ് വേണം. പ്ലാറ്റിനത്തില്‍ പൊതിഞ്ഞ സിലിക്കണ്‍ നൈട്രൈഡ് ഉപയോഗിച്ചാണ് കാര്‍ഡ് നിർമ്മിച്ചത്.

നേരത്തെയുള്ള ചെറിയ ക്രിസ്മസ് കാര്‍ഡിനേക്കാള്‍ പത്ത് മടങ്ങ് ചെറുതാണ് എന്‍പിഎല്ലിന്റെ ഈ പുതിയ കാര്‍ഡ്.

Top