ഗുര്‍മീതിന്റെ ദേരാ സച്ച സൗദ ആസ്ഥാനത്ത് അറുനൂറ് പേരുടെ അസ്ഥികൂടം

ഹരിയാന:  ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ സിര്‍സയിലെ ദേരാ  സച്ച സൗദ ആസ്ഥാനത്ത് വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തി.

ദേരാ  സച്ച സൗദ ആസ്ഥാനത്ത് ഗുര്‍മീത് താമസിച്ചിരുന്നിടത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറുനൂറ് പേരുടെ അസ്ഥികൂടം കണ്ടെത്തിയത്.

ഇത് മോക്ഷം പ്രാപിച്ചവരുടേതാണെന്നാണ് ഗുര്‍മീത് അനുയായികളുടെ അവകാശവാദം.

എന്നാല്‍ ഇത് ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ, മാനഭംഗത്തിനരയായവരുടേതോ ആകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെയും ആശ്രമവളപ്പില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു.

Top