സിയോക്‌സ് ‘ഡ്യുയോപിക്‌സ് എഫ് 1’ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ സിയോക്‌സ് ‘ഡ്യുയോപിക്‌സ് എഫ് 1’ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.

ഡ്യുവല്‍ സെല്‍ഫി ക്യാമറയുള്ള സ്മാര്‍ട്ഫോണിന് 7,499 രൂപയാണ് വില.

സ്റ്റണിങ് ബ്ലാക്ക്, സ്മാര്‍ട് ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറ അവതരിപ്പിച്ച ഇന്ത്യന്‍ കമ്പനിയായിരുന്നു സിയോക്‌സ്.

ഡ്യുയോപിക്‌സ് സ്മാര്‍ട്‌ഫോണിലായിരുന്നു ഡ്യുവല്‍ സെല്‍ഫി ക്യാമറ ആദ്യമായി സിയോക്‌സ് പരീക്ഷിച്ചത്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 7.0, 1.3Ghz ക്വാഡ് കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി സ്റ്റോറേജ്, 8MP 2MP ഡ്യുവല്‍ സെല്‍ഫി ക്യാമറ, 8MP റിയര്‍ ക്യാമറ 2,400mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് ഡ്യുയോപിക്‌സ് എഫ് 1 ന്റെ പ്രധാന സവിശേഷതകള്‍.

Top