ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള ആറാമത് പൊതു ഓണ്‍ലൈന്‍ ലേലം ഇന്നു മുതല്‍

ദോഹ: കാറുകളുടെ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള ആറാമത് പൊതു ഓണ്‍ലൈന്‍ ലേലം ആരംഭിക്കുന്നു.

22 നമ്പര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തിലുണ്ടാവുന്നത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ലേലം നവംബര്‍ പതിനാറിന് രാത്രി പത്ത് വരെ നീളും.

നിയമപ്രകാരം ഒരുലക്ഷം റിയാലിലാണ് ലേലം ആരംഭിക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഡെപ്പോസിറ്റായി 20,000 റിയാല്‍ കെട്ടിവെക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലേലത്തില്‍ വിജയിക്കുന്നവര്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ ലേലത്തുക അടയ്‌ക്കേണ്ടതുമാണ്.

രണ്ട് ദിവസത്തിനുള്ളില്‍ ലേലത്തുക അടച്ചില്ലെങ്കില്‍ ഡെപ്പോസിറ്റായി കെട്ടിവെച്ച തുക നഷ്ടമാകും.

അടുത്ത ആള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കുകയും ചെയ്യും.

ലേലത്തിന്റെ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കായി കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ 15 മിനിട്ട് കൂടി ലേലത്തിന്റെ സമയം നീട്ടുകയും ചെയ്യും.

Top