പ്രോട്ടോക്കോള്‍ തെറ്റി; മന്ത്രിക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കേന്ദ്രമന്ത്രിയുടെ പരസ്യ ശാസനം

Nirmala Sitharaman

ബംഗളൂരു: കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി യാത്രയിലുണ്ടായ ആശയക്കുഴപ്പത്തിന് മന്ത്രിക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരസ്യ ശാസനം. കുടക ജില്ലയുടെ ചുമതലയുള്ള മന്ത്രി സാറ മഹേഷിനും കുടക് ഡെപ്യൂട്ടി കമീഷണര്‍ ശ്രീവിദ്യക്കുമാണ് എഴുതിത്തയാറാക്കിയ പ്രോട്ടോക്കോളിലുണ്ടായ തെറ്റു കാരണം മന്ത്രിയില്‍ നിന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്.

ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള പ്രശ്‌നം നിങ്ങള്‍ക്കിടയില്‍ തന്നെ പരിഹരിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല കേന്ദ്രമന്ത്രിയായ താന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് കര്‍ണാടകയോട് ചിറ്റമ്മ നയമാണെന്ന മന്ത്രി സാറ മഹേഷ് യോഗശേഷം പ്രതികരിച്ചു. കുടകിന് കൂടുതല്‍ സഹായം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും. ശരിയായ വിധത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടല്ല കേന്ദ്രം സഹായം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Top