മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം: വൈറസിനെ നിസ്സാരമായി കാണരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങൾ വൈറസിനെ നിസ്സാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള്‍ പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്‍കുന്നതെന്നും വി.കെ പോള്‍ ആരോപിച്ചു.വലിയ തോതില്‍ ആളുകള്‍ കൂട്ടംകൂടിയതും കോവിഡ് മര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളില്‍ എട്ടും മഹാരാഷ്ട്രയിലാണ്.

Top