മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം: ഒറ്റ ദിവസം 63,729 കൊവിഡ് കേസുകള്‍

മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം. പ്രതിദിന കണക്ക് ഓരോ ദിവസവും വര്‍ധിക്കുന്നത് ആശങ്കയേറ്റുകയാണ്. രാജ്യത്ത് ഏറ്റവും തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം കൊണ്ട് 63,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കര്‍ണാടകയിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടി.

ഉത്തർപ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും. കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍  പതിനായിരം കടന്നു. 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top