അര്‍ജുൻ അശോകൻ നായകനാകുന്ന ‘തീപ്പൊരി ബെന്നി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ര്‍ജുൻ അശോകൻ ചിത്രം തീപ്പൊരി ബെന്നിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നാണ് ‘തീപ്പൊരി ബെന്നി’ സംവിധാനം ചെയ്യുന്നത്. തിരക്കഥ എഴുതുന്നതും സംവിധായകര്‍ തന്നെയാണ്. ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള ‘വട്ടക്കുട്ടയിൽ ചേട്ടായി’യുടേയും അര്‍ജുൻ അശോകൻ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ‘ബെന്നി’യുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഫ്രാൻസിസ് ജോര്‍ജാണ്. പ്രേംപ്രകാശ്, ഷാജു ശീധർ, ശ്രീകാന്ത് മുരളി, ടി ജി രവി, റാഫി, നിഷാ സാരംഗ് എന്നിവര്‍ വേഷമിടുന്ന ‘തീപ്പൊരി ബെന്നി’യുടെ എഡിറ്റിംഗ് സൂരജ് ഇ എസും പ്രൊഡക്ഷൻ ഡിസൈനിംഗ് മിഥുൻ ചാലിശ്ശേരിയും കോസ്റ്റ്യൂം ഡിസൈനിംഗ് ഫെമിന ജബ്ബാറും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബക്കറാണ്.

അര്‍ജുൻ അശോകൻ ചിത്രം ‘തീപ്പൊരി ബെന്നി’യുടെ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ. ഉദയൻ കപ്രശ്ശേരിയാണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ ആണ്.

Top