പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു; പ്രധാന വേഷത്തിൽ അമിതാഭ് ബച്ചനും

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.ചിത്രത്തിൽ ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്നവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും  ചിത്രം പുറത്തിറക്കും.

നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ ‘മഹാനടി’ ടീം വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്. ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ മേയർ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്.

 

Top