അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നുമുതല്‍

ശ്രീനിവാസനേയും മകന്‍ വിനീത് ശ്രീനിവാസനേയും കേന്ദ്രകഥാപാത്രമാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നുമുതല്‍. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രമാകുന്ന ചിതമാണ് ‘ഒരു ജാതി ജാതകം’. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തില്‍ അണിനിരക്കുന്നു.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്‌മണ്യം ഈണം പകര്‍ന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് -രഞ്ജന്‍ ഏബ്രഹാം,കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി.

Top