മമ്മൂട്ടി വൈഎസ് രാജശേഖര റെഡ്ഡിയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 20ന് ആരംഭിക്കും

mammoty

ന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ ഷൂട്ടിംഗ് ജൂണ്‍ 20ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എംഎം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വൈഎസ്ആറായി എത്തുമ്പോള്‍ മറ്റൊരു പ്രധാന വേഷത്തില്‍ സൂര്യയും എത്തുന്നുണ്ട്.

ആറു മാസങ്ങള്‍ കൊണ്ട് ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്.

Top