ജയറാം ചിത്രം ഓസ്‍ലറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ജയറാം വേറിട്ട വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഓസ്‍ലര്‍. മിഥുൻ മാനുവല്‍ തോമസാണ് സംവിധാനം.ചിത്രത്തിൽ പൊലീസ് ഓഫീസറായിട്ടാണ് ജയറാം എത്തുക. ഓസ്‍ലറിന്റെ പുതിയ അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനുമെത്തുന്ന ചിത്രമായ ഓസ്‍ലറിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. തിരക്കഥ ഡോ. രണ്‍ധീര്‍ കൃഷ്‍ണന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വറാണ്. ജനുവരി 11നാണ് ജയറാം നായകനാകുന്ന ചിത്രം ഓസ്‍ലര്‍ റിലീസ് ചെയ്യുക എന്നാണ് ലഭ്യമാകുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓസ്‍ലര്‍ നിര്‍മിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലും സംഗീതം മിഥുൻ മുകുന്ദനും നിര്‍വഹിക്കുമ്പോള്‍ ജയറാമിന്റ ഓസ്‍ലെറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിൻസ് ജോയ്‍യും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനുമാണ്.

Top