ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘സൂപ്പര്‍ സിന്ദഗി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘സൂപ്പര്‍ സിന്ദഗി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. വിന്റേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വിന്റേഷും പ്രജിത്ത് രാജ് ഈ.കെ.ആറും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.’666 പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിനറെ എഡിറ്റര്‍. സൂരജ് എസ് കുറുപ്പാണ് സംഗീതം നിര്‍വഹിക്കുന്നത്. എല്‍ദോ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍, മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ പാര്‍വതി നായര്‍, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റര്‍ മഹേന്ദ്രന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് മുരളി, ബിജു ബാസ്‌ക്കര്‍, അഖില്‍ കഴക്കൂട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമിന്‍ എസ്. ആര്‍, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുര്‍, മേക്കപ്പ്: അരുണ്‍ ആയുര്‍, കോറിയോഗ്രഫി: ഭൂപതി, ആക്ഷന്‍: ഫൊണെക്‌സ് പ്രഭു, ഡിജിറ്റര്‍ പി.ആര്‍: വിവേക് വിനയരാജ്, പി.ആര്‍.ഒ: ശബരി, സ്റ്റില്‍സ്: റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍.

Top