അല്ലു അർജുന്റെ ‘പുഷ്പ ദി റൂളിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷപ ദ റൈസ് ന്റെ രണ്ടാം ഭാഗം പുഷ്പ ദി റൂളിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൂജയുടെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടു. പുഷ്പയുടെ ആദ്യ ഭാഗത്തിലൂടെ ബോക്സ്ഓഫീസിൽ ചരിത്ര വിജയമായിരുന്നു അല്ലു അർജുൻ നേടിയത്. തെലുങ്ക് നിർമ്മാതാക്കളുടെ സമരത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഷൂട്ടിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ, അല്ലു അർജുൻ പുഷ്പ രാജ് ആയി അഭിനയിച്ചപ്പോൾ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്.

പുഷ്പ 2 വേണ്ടി അല്ലു അർജുൻ ഒന്നല്ല രണ്ട് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന. ‘ഇതുവരെ, പുഷ്പ 2 ലെ തന്റെ കഥാപാത്രത്തിനായി അല്ലു അർജുൻ രണ്ട് ലുക്കുകൾ പരീക്ഷിച്ചു. ഫസ്റ്റ് ലുക്കിൽ ടാറ്റൂ അടിച്ചും രണ്ടാമത്തേതിൽ കാതുകുത്തിയുമാണ് താരം എത്തുന്നത്. വ്യത്യസ്ത ലുക്കുകളോടുള്ള പ്രേക്ഷക പ്രതികരണം അറിയാനാണ് ചിത്രങ്ങൾ പുറത്തു വിടുന്നതെന്നും പുഷ്പ: ദ റൈസിൽ നിന്ന് വ്യതസ്തമായി കൂടുതൽ സ്റ്റൈലിഷായാകും അല്ലു രണ്ടാം ഭാഗത്തിൽ എത്തുക’യെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

Top