സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒടിയന്റെ ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചു

odiyan

സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒടിയന്റെ ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചു.

ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ തെലുങ്ക് സിനിമയുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നിര്‍ത്തി വച്ചത്.

തെലുങ്ക് സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തായിരുന്നു പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ചിത്രീകരണത്തിനായി എത്തിയത്.

വാരണാസിയിലും പാലക്കാടുമായി രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ച ഒടിയന്റെ അവസാനഘട്ട ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു പീറ്റര്‍ ഹെയ്‌ന് വീണ്ടും തെലുങ്ക് സിനിമയിലേക്ക് പോകേണ്ടി വന്നത്.

അബുദാബിയിലും കര്‍ണാടകയിലെ ബെല്ലാരിയിലും തെലുങ്ക് സിനിമയുടെ ഫൈറ്റ് സ്വീക്വന്‍സുകള്‍ ചിത്രീകരിച്ച ശേഷം നവംബര്‍ എട്ടിന് പീറ്റര്‍ ഹെയ്ന്‍ വീണ്ടും തിരിച്ചെത്തും.

നവംബര്‍ ഒന്‍പതു മുതലായിരിക്കും ഒടിയന്റെ ചിത്രീകരണം പുനരാരംഭിക്കുന്നത്.

നവാഗതനായ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ മറ്റ് പ്രധാന താരങ്ങള്‍ പ്രകാശ് രാജും, മഞ്ജുവാര്യരും, ശ്രീജയയുമാണ് .

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top