ജോണി സാഗരിക ഗ്രൂപ്പ് ഒഫ് കമ്പനീസ് ചിത്രം ‘നോൺസെൻസ്’ ചിത്രീകരണം ആരംഭിച്ചു

വാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോൺസെൻസ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരിലെ ഇരിട്ടിയിൽ ആരംഭിച്ചു.

ഒരിടവേളയ്ക്ക് ശേഷം ജോണി സാഗരിക ഗ്രൂപ്പ് ഒഫ് കമ്പനീസ് നിർമ്മിക്കുന്ന ചിത്രമാണ് നോൺസെൻസ്.

മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധ നേടിയ വിനോഷ് ജോർജാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫെബിയാണ് നായിക.

വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, കെ.പി.എ.സി ലളിത, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

എം.സി. ജിതിൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് റിനോഷ് ആണ്.

Top