കളമശ്ശേരിയിലേത് ഞെട്ടിപ്പിക്കുന്ന സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ദ്രുത ഗതിയിലുള്ള നടപടികള്‍ വേണം; ശശി തരൂര്‍

കൊച്ചി: കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍. കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. നിരുപാധികമായി അപലപിക്കുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ദ്രുത ഗതിയിലുള്ള നടപടികള്‍ വേണം, എന്നാല്‍ അത്രമാത്രം പോര. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് എന്റെ സംസ്ഥാനം വീണുപോകുന്നത് കാണേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഇത്തരം കാടത്തത്തെ അപലപിക്കാന്‍ എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിക്കണം. അക്രമം കൂടുതല്‍ വിപത്തുകളല്ലാതെ മറ്റൊന്നും നേടിത്തരുന്നില്ലെന്ന് അനുയായികളെ പഠിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

Top