സംസ്ഥാനത്ത് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ പ്രകടനം നടത്തി

തിരുവനന്തപുരം : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ വെളിച്ചം തെളിച്ച്‌ പ്രകടനം നടത്തി. സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രത്തിൽ പ്രകടനം നടന്നത്.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ കോഴിക്കോട്‌ കിഡ്‌സൺ കോർണറിലും സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ തിരുവനന്തപുരം ആറ്റിങ്ങലിലും പ്രകടനം ഉദ്‌ഘാടനം ചെയ്തു. ഓരോ ജില്ലയിലെയും അഞ്ച്‌ കേന്ദ്രത്തിൽ വീതമാണ്‌ പ്രകടനം നടന്നത്‌.

Top