വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഏഴാമത്തെ ചിത്രം; ആന്റണി വര്‍ഗീസ് നായകന്‍

വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആര്‍.ഡി.എക്‌സിന്റ വന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ആന്റണി വര്‍ഗീസാണ് നായകനാവുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്.

കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. എഴുപതോളം ദിവലസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.

പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീര്‍ കല്ലറക്കല്‍ (കൊത്ത ഫെയിം) ശരത് സഭ, നന്ദു, സിറാജ് (ആര്‍.ഡി.എക്‌സ് ഫെയിം)ജയക്കുറുപ്പ് , ആഭാ.എം. റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിന്റേതാണു സംഗീതം. ഗാനങ്ങള്‍ – വിനായക് ശശികുമാര്‍. ഛായാഗ്രഹണം – ജിതിന്‍ സ്റ്റാന്‍സിലോസ്. എഡിറ്റിംഗ് – ശ്രീജിത് സാരംഗ്, കലാസംവിധാനം -മനുജഗദ്, മേക്കപ്പ് – അമല്‍ ചന്ദ്ര കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍- സൈബന്‍.സി.സൈമണ്‍, മാനേജര്‍ ( വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്‌സ് ). -റോജി.പി.കുര്യന്‍. പ്രൊഡക്ഷന്‍ മാനേജര്‍ – പക്രു കരീത്തറ, എക്‌സിക്യൂട്ടീവ് -സനൂപ് മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്.

Top