കുറഞ്ഞ ചെലവില്‍ യൂബര്‍ ടാക്‌സികളുടെ സര്‍വീസ് ഇനി നഗരത്തിനു പുറത്തേക്കും

കുറഞ്ഞ ചെലവില്‍ നഗരത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന യൂബര്‍ ടാക്‌സികള്‍ ഇനി നഗരത്തിനു പുറത്തേക്കും സര്‍വീസ് തുടങ്ങുന്നു.

ദീര്‍ഘദൂര യാത്രയ്ക്കും ദിവസം മുഴുവന്‍ നീളുന്ന യാത്രകള്‍ക്കുമായാണ് യൂബര്‍ ഹയര്‍ തിരുവനന്തപുരത്തും സര്‍വീസ് തുടങ്ങുന്നത്.

യാത്ര തീര്‍ത്തും സൗകര്യപ്രദവും താങ്ങാവുന്ന ചെലവിലുമാണെന്നതാണ് യൂബറിന്റെ പ്രത്യേകത.

യൂബര്‍ തിരുവനന്തപുരത്ത് തുടങ്ങി രണ്ടാം വര്‍ഷത്തില്‍ തന്നെ യൂബര്‍ ഹയര്‍ ആരംഭിക്കാന്‍ കഴിഞ്ഞതിലും അതീവ സന്തോഷം ഉണ്ടെന്ന് യൂബര്‍ കേരള ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ പറഞ്ഞു.

Top