സെന്‍സെക്സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 310 പോയന്റ് താഴ്ന്ന് 49,548ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തില്‍ 14,673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 774 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 687 ഓഹരികള്‍ നേട്ടത്തിലുമാണ്. 88 ഓഹരികള്‍ക്ക് മാറ്റമില്ല.

ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബോണ്ട് ആദായം വര്‍ധിച്ചതിനെതുടര്‍ന്ന് യുഎസിലെ സൂചികകള്‍ കനത്തനഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്പില്‍ കോവിഡ് വീണ്ടുംവ്യാപിക്കുന്നതും സൂചികകളുടെ കരുത്തുചോര്‍ത്തി.

പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എല്‍ആന്‍ഡ്ടി, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

സിപ്ല, ബിപിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, അദാനി പോര്‍ട്‌സ്, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്

 

Top