സെന്‍സെക്സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 40,590ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തില്‍ 11,912ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 443 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോളകാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നില്‍.

ഐടിസി, എസ്ബിഐ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്സി, റിലയന്‍സ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, ടിസിഎസ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രടെല്‍, എസ്ബിഐ കാര്‍ഡ്സ് തുടങ്ങി 48 കമ്പനികളാണ് സെപ്റ്റംബര്‍ മാസത്തെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Top