സെന്‍സെക്സില്‍ 487 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 487 പോയന്റ് നേട്ടത്തില്‍ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയര്‍ന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 222 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ഗെയില്‍, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. പവര്‍ഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കല്യാണ്‍ ജൂവലേഴ്‌സ്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ ഇന്ന് ലിസ്റ്റ്‌ചെയ്യും.

 

Top