സെന്‍സെക്സില്‍ 438 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തളര്‍ച്ചയില്‍ നിന്നുയര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 438 പോയന്റ് നേട്ടത്തില്‍ 50,239ലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 14,855ലുമാണ് വ്യാപാരം ആരംഭിച്ചത്.

സമ്പദ്ഘടനയില്‍ വളര്‍ച്ച പ്രകടമായ സാഹചര്യത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് ആഗോളതലത്തില്‍ വിപണികളെ സ്വാധീനിച്ചത്. ബിഎസ്ഇയിലെ 1023 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 240 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്‌സി, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

Top