സെന്‍സെക്സില്‍ 398 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്‍സെക്‌സ് 398 പോയന്റ് ഉയര്‍ന്ന് 49,407ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തില്‍ 14,640ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 261 ഓഹരികള്‍ നഷ്ടത്തിലുമാണ്.

77 ഓഹരികള്‍ക്ക് മാറ്റമില്ല. ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐടിസി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നിഫ്റ്റി മെറ്റല്‍ സൂചിക(2.8ശതമാനം)ഉള്‍പ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

 

Top