സെന്‍സെക്സില്‍ 300 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വിപണി. സെന്‍സെക്‌സ് 300 പോയന്റ് നേട്ടത്തില്‍ 50,070ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 14,809ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധിപറയാനിരിക്കെയാണ് വിപണിയിലെ നേട്ടം.

എച്ച്‌സിഎല്‍ ടെക്, മാരുതി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, നെസ് ലെ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടി ഉള്‍പ്പടെ നിഫ്റ്റിയിലെ എല്ലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top