സെന്‍സെക്സില്‍ 871 പോയന്റ് നഷ്ടം

sensex

മുംബൈ: ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഓഹരി വിപണി നഷ്ടത്തിലേയ്ക്കു പതിച്ചു. സെന്‍സെക്‌സിന് 1.70 ശതമാനത്തിലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റി 14,550ന് താഴെയെത്തുകയും ചെയ്തു. 871 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. 49,180ലാണ് ക്ലോസ് ‌ചെയ്തത്. നിഫ്റ്റി 265 പോയന്റ് താഴ്ന്ന് 14,549 നിലവാരത്തിലുമെത്തി.

യുറോപ്പിലെ കോവിഡ് വ്യാപന ഭീഷണിയും യുഎസിലെ നികുതി വര്‍ധനയുമാണ് സൂചികകളെ ബാധിച്ചത്. അതേസമയം, ഡോളര്‍ കരുത്താര്‍ജിക്കുകയും ചെയ്തു. കൂടുതല്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില 9 ശതമാനത്തിലേറെ താഴ്ന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ മൂന്നു ശതമാനം തകര്‍ച്ച നേരിട്ടു. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മെറ്റല്‍ സൂചിക 3.24ശതമാനവും പൊതുമേഖല ബാങ്ക് 3.30ശതമാനവും നഷ്ടത്തിലായി. ബാങ്ക് സൂചിക 2.61ശതമാനവും ഓട്ടോ 2.58ശതമാനവും ഫിനാഷ്യല്‍ സര്‍വീസസ് 2.13ശതമാനവും ഐടി 1.16ശതമാനവും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top