സെന്‍സെക്സ് 870 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് വിപണിയെ ബാധിച്ചു. സൂചികള്‍ക്ക് 1.5ശതമാനത്തോളം നഷ്ടമായി. നിഫ്റ്റി 14,650നും സെന്‍സെക്‌സ് 50,000നും താഴെ ക്ലോസ്‌ ചെയ്തു.

870.51 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. 49,150.32ലാണ് ക്ലോസ് ‌ചെയ്തത്. നിഫ്റ്റിയാകട്ടെ 229.60 പോയന്റ് താഴ്ന്ന് 14,637.80ലുമെത്തി. ബിഎസ്ഇയിലെ 1063 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1848 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക നാലു ശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നു ശതമാനവും ഓട്ടോ സൂചിക രണ്ടു ശതമാനത്തിലേറെയും നഷ്ടത്തിലായി. അതേസമയം, ഐടി സൂചിക രണ്ടു ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

Top