സെന്‍സെക്സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മര്‍ദത്തിനു ശേഷം  വിപണി നേരിയ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. വ്യാപാരത്തിനിടെ സൂചികകള്‍ മികച്ച നേട്ടത്തിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളര്‍ത്തി.

സെന്‍സെക്‌സ് 42.07 പോയന്റ് ഉയര്‍ന്ന് 49,201.39ലും നിഫ്റ്റി 45.70 പോയന്റ് നേട്ടത്തില്‍ 14,683.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1654 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1176 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികള്‍ക്ക് മാറ്റമില്ല.

അദാനി പോര്‍ട്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ജെഎസ്ഡബ്ലിയു സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിമുണ്ടാക്കി. പവര്‍ഗ്രിഡ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ ചെയ്തത്.

മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്കിങ് ഓഹരികള്‍ സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.8-1ശതമാനം ഉയരുകയും ചെയ്തു.

അതേസമയം, ആഗോള വിപണികള്‍ മികച്ചനേട്ടമുണ്ടാക്കി. യുഎസിലെയും ചൈനയിലെയും സമ്പദ്ഘടനയിലെ മുന്നേറ്റമാണ് ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമാക്കിയത്.

 

Top