മേക്ക് ഇന്‍ ഇന്ത്യ ; സെമി ഹൈസ്പീഡ് ട്രെയിന്‍ അടുത്തമാസം മുതല്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുട ഭാഗമായി ഇന്ത്യ തദ്ദേശീയായി നിര്‍മ്മിച്ച സെമി ഹൈസ്പീഡ് ട്രെയിന്‍ അടുത്തമാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. പരീക്ഷണയോട്ടം വിജയിച്ചാല്‍ നിലവിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായി എന്‍ജിനില്ലാത്ത ട്രെയിനുകളാണിവ.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിനുകളാണിവ. ‘ട്രെയിന്‍18’ വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ‘ട്രെയിന്‍ 20’ ഉല്‍പ്പാദിപ്പിക്കാനാണ് അടുത്ത നീക്കം.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ആണ് പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

പരീക്ഷണയോട്ടം വിജയിക്കുന്ന സാഹചര്യത്തില്‍, ആറു ട്രെയിനുകള്‍ ആദ്യ ഘട്ടത്തില്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്. രണ്ടു ട്രെയിനുകള്‍ സ്ലീപ്പര്‍ കോച്ചോടു കൂടി ഉള്ളവയുമായിരിക്കും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ‘ട്രെയിന്‍ 18’ലുണ്ട്.

Top