സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം: സര്‍ക്കാരുമായി നാളെ നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പിന്‍മാറി.

ഫീസ് നിര്‍ണയത്തിനെതിരായ കേസില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം ചര്‍ച്ച മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍.

അഞ്ചര ലക്ഷം രൂപയെന്ന ഫീസ് നിര്‍ണയ കമ്മറ്റി നിശ്ചിച്ച ഫീസ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ അംഗീകരിച്ചിരുന്നില്ല.
മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് വര്‍ധനയും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാട്ടയും വേണമെന്ന പുതിയ നിബന്ധനയും അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നു.

Top