വമ്പന്‍മാരുടെ രഹസ്യസമ്പത്ത്; പാന്‍ഡോര രേഖകള്‍ പുറത്ത്

vladimir putin

ലണ്ടന്‍: പാനമ രേഖകള്‍ക്കു പിന്നാലെ, 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാന്‍ഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്തു ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് മൊണാകോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നും പറയുന്നു. ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി.

 

Top