The secret behind the Mohanlal – Meena lucky pair

മോഹന്‍ലാലിനൊപ്പം ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയില്‍ എത്തിയ മീന, പിന്നീട് ലാലിനൊപ്പം വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, ദൃശ്യം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

1984 മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം.

ഇപ്പോള്‍ ജിബു ജേക്കബിന്റെ ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനെത്തുമ്പോള്‍ ആളുകള്‍ ആദ്യം ചോദിക്കുന്നത് എന്താണ് വിജയരഹസ്യം എന്നാണ്. അതിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല മീന പറയുന്നു.

വര്‍ണ്ണപ്പകിട്ട്, മിസ്റ്റര്‍ ബ്രഹ്മചാരി, ഉദയനാണ് താരം, ദൃശ്യം, ദാ ഇപ്പോള്‍ ഈ ചിത്രവും, ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണ്.

എന്റെ ഭര്‍ത്താവിന് മലയാളം മനസ്സിലാവില്ല. തെലുങ്ക് പച്ചവെള്ളം പോലെയറിയാം. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടുകഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത് മലയാളത്തോളം നന്നായില്ലെന്നാണ്. തമിഴ് റീമേക്ക് കണ്ടപ്പോഴും അദ്ദേഹത്തിന് ഇതേ അഭിപ്രായമായിരുന്നു.

മോഹന്‍ലാലും മീനയും വീണ്ടുമൊന്നിക്കുന്ന ജിബു ജേക്കബിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോടും പരിസരത്തുമായി പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ചിത്രത്തില്‍ ലാലും മീനയും എത്തുന്നത്.

Top