“കൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു”- പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗം  രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണെന്നും, വലിയ വെല്ലുവിളിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പ്രധാമന്ത്രി നരേന്ദ്രമോദി. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവർത്തകർ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവർത്തനം പ്രശംസനീയം. ഓക്സിജന്റെ ആവശ്യം ഏറുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമാണ്”മോദി വ്യക്തമാക്കി.

വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്. 2020ലേതു പോലുള്ള സാഹചര്യമല്ല. രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കണമെന്നും 50 ശതമാനം വാക്സിൻ ആശുപത്രികൾക്കും സംസ്ഥാനങ്ങൾക്കും നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

Top