ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ പുരോഗമിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ പുരോ?ഗമിക്കുകയാണ്. രസകരമായ ഒരു നൃത്തത്തിനും മത്സരം സാക്ഷിയായി. പാകിസ്താന്‍ പേസര്‍ ഹസ്സന്‍ അലിയാണ് നൃത്തം നയിച്ചത്. ചുവടുവച്ചതാവട്ടെ ഗ്യാലറിയില്‍ നിറഞ്ഞ ഓസ്‌ട്രേലിയന്‍ ആരാധകരും.

മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. മൂന്ന് ദിവസം പിന്നിടുമ്പോള്‍ രണ്ടാം ഇന്നിം?ഗ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സിന്റെ ലീഡുണ്ട്. അവേശേഷിക്കുന്ന നാല് വിക്കറ്റുകളാണ് മത്സരഫലത്തിന്റെ ?ഗതി നിര്‍ണയിക്കുക.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹസ്സന്‍ അലിയുടെ നൃത്തം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. സംഭവത്തിന് സാക്ഷിയായ സ്റ്റീവ് സ്മിത്ത് ചെറിയ പുഞ്ചരിയോടെയാണ് പ്രതികരിച്ചത്.

Top