കുഞ്ചാക്കോ ബോബന്‍ നായകനാക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പദ്മിനി’.ഇപ്പോള്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ആല്‍മര കാക്ക’ റിലീസ് ചെയ്തു.മനു മന്‍ജിത്തിന്റെതാണ് വരികള്‍.ജെക്ക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ ജെ ചന്ദാണ് ആലപിച്ച ഗാനം ‘സരിഗമ മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ…’ ഓണ്‍ലൈനില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ജൂലൈ 14 മുതല്‍ തീയറ്ററുകളിലെത്തും. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണ, സുവിന്‍ ക. വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘പദ്മിനി’. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് പുല്ലുടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം.

അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്‍, ഗോകുലന്‍, ജെയിംസ് ഏലിയാ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കല ആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍ സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പറ്റ് , പിആര്‍ഒ എ എസ് ദിനേശ്, പിആര്‍ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.

Top