പ്രധാന ഷോപ്പിങ് മാമാങ്കമായ രണ്ടാമത് ‘ഷോപ്പ് ഖത്തര്‍ മേള’ ജനുവരി ഏഴിന് ആരംഭിക്കുന്നു

ദോഹ: രാജ്യത്തെ പ്രധാന ഷോപ്പിങ് മാമാങ്കമായ രണ്ടാമത് ‘ഷോപ്പ് ഖത്തര്‍ മേള’ ജനുവരി ഏഴിന് ആരംഭിക്കുന്നു.

മേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം വ്യക്തമാക്കുക.

ജനുവരി ഏഴു മുതല്‍ ഫെബ്രുവരി ഏഴുവരെ നീളുന്ന രണ്ടാമത് ഷോപ്പ് ഖത്തര്‍ രാജ്യത്തെ ചെറുകിട വ്യാപാര ശൃംഖലയ്ക്കും ഹോട്ടല്‍ മേഖലയ്ക്കും പുത്തനുണര്‍വ് നല്‍കുന്ന മേളയിലൊന്നായിരിക്കും.

ഇത്തവണ ചെറുകിട വ്യാപാരികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒരു വര്‍ഷം രണ്ട് വില്‍പ്പന ലൈസന്‍സ് അനുമതിയില്‍ കൂടുതലുള്ള കച്ചവടക്കാര്‍ക്ക് ഇളവു നല്‍കും.

എല്ലാ ചെറുകിട വ്യാപാരികളും ഷോപ്പ് വിത്ത് കോണ്‍ഫിഡന്‍സ് എന്ന ലോഗോ വിലിക്കിഴിവുകളിലും പ്രമോഷനുകളിലും പരസ്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാനുള്ള അനുമതി തേടണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രസീതിലും ഈ ലോഗോ ഉണ്ടായിരിക്കും.

ദേശീയ വ്യാപകമായ പ്രമോഷണല്‍ ഓഫറുകളും വിലക്കിഴിവുകളും വിനോദങ്ങളും ഗെയിമുകളും റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പുകളും സമ്മാനങ്ങളുമൊക്കെയായി ഒരു മാസത്തെ ഷോപ്പിങ് മേളയില്‍ നിരവധി സവിശേഷതകളാണുണ്ടായിരിക്കുക.

Top