‘ തിരിമാലി’ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്.

നേപ്പാളിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍. സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ഫൈസല്‍ അലി സംഗീതം ബിജിബാല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ് കാസര്‍ഗോഡ്,പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് സാജന്‍.കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന് മേക്കപ്പ് റോണെക്‌സ് സേവ്യര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, സ്റ്റില്‍സ് ഷിജാസ് അബ്ബാസ്, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്,പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

Top