സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച തുടങ്ങില്ല

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട  കോവിഡ് വാക്സിനേഷൻ തുടങ്ങാൻ സാധ്യതയില്ല. മുതിർന്ന പൗരൻമാരുടെ രജിസ്ട്രേഷൻ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജീവിതശൈലീരോഗങ്ങളുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിനേഷൻ തിങ്കളാഴ്ച്ച മുതൽ തുടങ്ങാനിരുന്നതായിരുന്നു.

മൂന്നരലക്ഷത്തോളം ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ ആകെ ആദ്യഘട്ടത്തിൽ വാക്സീൻ സ്വീകരിക്കേണ്ടിയിരുന്നത്. ഇതിൽ പതിനായിരം പേർ ഇനിയും രജിസ്റ്റ‍ർ ചെയ്യാൻ ബാക്കിയുണ്ട്. സൈറ്റിന്‍റെ സാങ്കേതിക തകരാറുകൾ മൂലം പുതുതായി രജിസ്ട്രേഷനും ഇപ്പോൾ നടക്കുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലടക്കം ഇനിയും പല ഡോക്ടർമാരും നഴ്സുമാരും വാക്സീൻ സ്വീകരിക്കാൻ ബാക്കിയുണ്ട്.

ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ, മുതിർന്ന പൗരൻമാരുടെ രജിസ്ട്രേഷൻ  തുടങ്ങി തിങ്കളാഴ്ച വാക്സിനേഷൻ  നടത്തുക അപ്രായോഗികമാണ്.

Top