വിശാല്‍ നായകനായ തുപ്പരിവാലന്റെ രണ്ടാം ഭാഗം ;സ്ഥിരീകരണവുമായി താരം

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ വന്‍ ഹിറ്റാണ് തീര്‍ത്തത്.

തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ക്കുള്ള സ്ഥിരീകരണം വിശാല്‍ തന്നെ നല്‍കുകയാണ്.

ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നും അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും വിശാല്‍ പറഞ്ഞു.

ഇരുമ്പ് തിരൈ, സണ്ടൈക്കോഴി എന്നിവയാണ് വിശാലിന്റെ പുറത്തിറങ്ങേണ്ട അടുത്ത ചിത്രങ്ങള്‍.

Top