ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രത്തിന്റെ രണ്ടാം ഭാഗം എത്തും

ലയാളിയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.

തീവ്രം പുറത്തെത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെത്താന്‍ ഒരുങ്ങുന്നത്.

തീവ്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന കാര്യം രൂപേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

2019ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ താര നിരയായിരിക്കും ചിത്രത്തില്‍ അണിനിരക്കുന്നത്.

ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായാണ് രണ്ടാം ഭാഗം ചിത്രീകരിക്കുന്നതെന്നും രൂപേഷ് അറിയിച്ചു.

Top