സൽമാൻ ഖാൻ ചിത്രം ‘ബജ്‍രംഗി ഭായിജാൻ’ രണ്ടാം ഭാഗമൊരുങ്ങുന്നു

ൽമാൻ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മുന്നി എന്ന കൊച്ചുകുട്ടിയെ അവളുടെ മാതാപിതാക്കളുടെ അരികിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ ബജ്‌രംംഗി നടത്തുന്ന ത്യാഗോജ്ജ്വലമായ യാത്രയായായിരുന്നു ‘ബജ്‍രംഗി ഭായിജാന്‍’ എന്ന സിനിമയുടെ കാതൽ. നവാസുദ്ദീന്‍ സിദിഖി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. 2015ലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ഹർഷാലി മൽഹോത്രയാണ് മുന്നി എന്ന കുട്ടിയായി അഭിനയിച്ചത്. ഹർഷാലിയുടെ നിഷ്കളങ്കമായ അഭിനയവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു.

Top