ഒഡിഷയില്‍ നിന്നുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി

കൊച്ചി: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ റൂര്‍ക്കേലയില്‍ നിന്നാണ് എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയക്കാന്‍ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികള്‍ തുടങ്ങി.

118 മെട്രിക് ടണ്‍ ഓക്‌സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്.

Top