ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ക്രിക്കറ്റ് കാര്‍ണിവലിലെ ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. വൈകിട്ട് 7 ന് ആണ് മത്സരം ആരംഭിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താനാകും ഓസ്ട്രേലിയയുടെ ശ്രമം.

മത്സരത്തിന് മഴ ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും മഴ മാറി നിന്നാല്‍ രണ്ട് മണിക്കൂര്‍ മഴ മാറിനിന്നാല്‍ മത്സരം നടത്താനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ തയാറാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ മത്സരത്തിലെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാര്‍ യാദവ്. വിജയ ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്റ് മുതിര്‍ന്നേക്കില്ല.നിലവില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.

ഏകദിന ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്ക് ആതിഥേയരെ ഒപ്പമെത്താനുള്ള അവസരമാണിത്. കാര്യവട്ടത്ത് റണ്ണൊഴുകും പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ വിശാഖപട്ടണത്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം സൂര്യ, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരുടെ മിന്നുന്ന ബാറ്റിംഗില്‍ ഇന്ത്യ മറികടന്നു.

Top