ഗെയിം ത്രില്ലര്‍ ചിത്രം ‘ബസൂക്ക’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രം ‘ബസൂക്ക’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബ്ലാക്ക് പശ്ചാത്തലത്തില്‍ കിടിലന്‍ മേക്ക് ഓവറുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഗായത്രി അയ്യര്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നേരത്തെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹം നിര്‍വഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദനാണ് എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം ഡിസൈന്‍ സമീരാ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുജിത് സുരേഷ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഷെറിന്‍ സ്റ്റാന്‍ലി, രാജീവ് പെരുമ്പാവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു.ജെ പിആര്‍ഒ ശബരി എന്നിവരാണ് മറ്റുഅണിയറപ്രവര്‍ത്തകര്‍.

Top