വിന്റേജ് ലുക്കില്‍ ദിലീപ്; പിറന്നാള്‍ ദിനത്തില്‍ ‘തങ്കമണി’ സെക്കന്റ് ലുക്ക്

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തങ്കമണി’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിന്റേജ് ലുക്കില്‍ കൂളിംഗ് ഗ്ലാസ് വച്ച് സ്മാര്‍ട്ടായി നില്‍ക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം.സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ ‘തങ്കമണി’ സംഭവത്തെ ആസ്പദമാക്കിയാണ് ദിലീപ് ചിത്രം ഒരുങ്ങുന്നത്. രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റര്‍- ശ്യാം ശശിധരന്‍, സംഗീതം- വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുജിത് ജെ നായര്‍, സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍, മിക്‌സിംഗ്- ശ്രീജേഷ് നായര്‍, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, സ്റ്റണ്ട്- രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, ഗാനരചന- ബി ടി അനില്‍ കുമാര്‍, പ്രോജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മോഹന്‍ ‘അമൃത’, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്- ശാലു പേയാട്, ഡിസൈന്‍- അഡ്‌സോഫ്ആഡ്‌സ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, മാര്‍ക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Top