സൂര്യ ചിത്രം കങ്കുവയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു

സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകന്‍ സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂര്യ എല്ലാവര്‍ക്കും നന്ദി പറഞ്ഞായിരുന്നു ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. സ്‌ക്രീനില്‍ കങ്കുവ കാണാന്‍ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു സൂര്യയുടെ കുറിപ്പ്്.

സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരന്‍ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകന്‍ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു.

സംവിധായകന്‍ വെടിമാരന്‍ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാന്‍ തയ്യാറാണോ എന്ന് വെട്രിമാരന്‍ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാന്‍ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നുവെന്നും സംവിധായന്‍ ആമിര്‍ വ്യക്തമാക്കി. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരന്‍ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‌നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകന്‍ വെട്രിമാരന്‍ അങ്ങനെ എന്നോട് മുന്‍കൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.

Top