‘പുഴു’വിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒരുമിക്കുന്ന നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘പുഴു’വിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റേതായി നേരത്തേ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രം മാത്രമാണ് ഉണ്ടായിരുന്നത്. സെക്കന്‍ഡ് ലുക്കില്‍ പാര്‍വതിയെയും അവതരിപ്പിച്ചിട്ടുണ്ട്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തേനി ഈശ്വറാണ് ഛായാഗ്രഹണം. കലാസംവിധാനം മനു ജഗത്ത്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം ജേക്‌സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍ എന്‍ എം ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.

Top